ഹരിപ്പാട് വീയപുരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരിച്ചു. അർബുദബാധിതയായി ഭാര്യ സരിതയും, പിന്നാലെ ഹൃദയാഘാതം മൂലം ഭർത്താവ് സതീഷും മരണത്തിന് കീഴടങ്ങുകയായിരുന്നു. മകൻ ആദി കൃഷ്ണ (4) എൽകെജി വിദ്യാർത്ഥിയാണ്.
ഹരിപ്പാട്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരണമടഞ്ഞു. വീയപുരം പായിപ്പാട് കാരിച്ചാൽ സതീഷ് ഭവനത്തിൽ സതീഷ് (35 ) ഭാര്യ സരിത (28) എന്നിവരാണ് മരിച്ചത്. അർബുദ രോഗബാധയെ തുടർന്ന് സരിത വെള്ളിയാഴ്ച രാവിലെയും ഹൃദയാഘാതത്തെ തുടർന്ന് സന്തോഷ് ശനിയാഴ്ച രാത്രിയിലും ആണ് മരണമടഞ്ഞത്. ഇരുവരുടെയും സംസ്കാരം നടത്തി. ഏക മകൻ ആദി കൃഷ്ണ (4) മണ്ണാറശാല ശ്രീ നാഗരാജ വിദ്യാപീഠം സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ്.


