അകത്തുണ്ടായിരുന്ന സാധനങ്ങൾ അതി സാഹസികമായി പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ ബോട്ടിനകത്ത് അകപ്പെട്ടത്
ആലപ്പുഴ : കുട്ടനാട്ട് ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കിട്ടി. പള്ളാതുരുത്തി സ്വദേശി പ്രസന്നന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് മണിക്കൂറോളം പ്രസന്നനായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. മുങ്ങിയ ബോട്ടിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി; ജീവനക്കാരൻ ബോട്ടിനുള്ളിൽ കുടുങ്ങി
ഇന്ന് രാവിലെയാണ് കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങിയത്. ഇതിനകത്തുണ്ടായിരുന്ന സാധനങ്ങൾ അതി സാഹസികമായി പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ ബോട്ടിനകത്ത് അകപ്പെട്ടത്. കുട്ടനാട് കന്നിട്ട ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. അതിഥികളെ ഇറക്കിയതിന് പിന്നാലെയാണ് ബോട്ട് മുങ്ങിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്.കോഴിക്കോട് പെട്രോൾ പമ്പിലെ 'സിനിമാ സ്റ്റൈൽ' കവര്‍ച്ച, പ്രതിയെ പൊക്കി പൊലീസ്, മുൻ ജീവനക്കാരൻ..
കോഴിക്കോട് പെട്രോൾ പമ്പിലെ 'സിനിമാ സ്റ്റൈൽ' കവര്‍ച്ച, പ്രതിയെ പൊക്കി
കോഴിക്കോട്: കോട്ടുളി പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് ബന്ദിയാക്കിയ ശേഷം കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കാലടി സ്വദേശി സാദിഖാണ് ദിവസങ്ങൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായത്. ഇയാള് നേരത്തെ ഇതേ പമ്പിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ഹോംസ്റ്റേയില് താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ്കവര്‍ച്ച ആസൂത്രണം ചെയ്തത്. ബൈക്ക്, മൊബൈൽ എന്നിവയുടെ ഇഎംഐ അടയ്ക്കാൻ വേണ്ടിയായിരുന്നു മോഷണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി സിനിമാ മോഡൽ കവർച്ച നടന്നത്. ജീവനക്കാരനെ മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം പമ്പിൽ നിന്നും 50,000 രൂപയുമായി ഇയാൾ കടന്നുകളയുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മര്‍ദ്ദനത്തിന്റെയും കവര്‍ച്ചയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
