ഹോട്ടലിൽ ഒന്നിച്ച് മദ്യപിച്ചു, യുവതിയുമായി തർക്കം,ആത്മഹത്യാശ്രമം; യുവാവിൻെറ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
അജിൻ ആത്മഹത്യ ചെയ്തതാണെന്നും ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതായും വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചതിൽ ദുരൂഹതയില്ലെന്ന് പൊലീസ്. പത്തനാപുരം സ്വദേശിയായ അജിനാണ് ബുധനാഴ്ച വൈകുന്നേരം മരിച്ചത്. അജിൻ ആത്മഹത്യ ചെയ്തതാണെന്ന് വഞ്ചിയൂർ പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. അജിൻ അബോധാവസ്ഥയിലാണെന്ന കാര്യം ഹോട്ടൽ മുറിയിൽ ഒപ്പമുണ്ടായിരുന്ന യുവതിയാണ് റിസപ്ഷനിൽ അറിയിച്ചത്. പൊലീസെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അജിൻ മരിച്ചു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ പൊലിസ് യുവതിയെ ചോദ്യം ചെയ്തു. അജിനും യുവതിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ബുധാനാഴ്ച വൈകുന്നേരം മുറിയെടുത്ത ശേഷം ഇരുവരും മദ്യപിച്ചു. വാക്കു തർക്കമുണ്ടായ ശേഷം ഇരുവരും ഉറങ്ങാൻ കിടന്നു. അജിൻ ഫാനിൽ തൂങ്ങാൻ ശ്രമിച്ചപ്പോള്‍ യുവതി അഴിച്ചിട്ടു. ഇതിനുശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
കറുപ്പുനിറത്തില്‍ ഗോള്‍ഡന്‍ വരകള്‍!, നവകേരള സദസ്സിനുള്ള 'ആഢംബര' ബസ് കേരളത്തിലേക്ക് പുറപ്പെട്ടു