Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു, സംഭവത്തിൽ ദുരൂഹത, യുവതി കസ്റ്റഡിയിൽ

കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Young man found unconscious in Thiruvananthapuram hotel room dies, woman in custody
Author
First Published Nov 17, 2023, 6:57 PM IST

തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോള്‍ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അജിൻ അബോവസ്ഥലായ കാര്യം യുവതിയാണ് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചത്. മദ്യ ലഹരിയായിരുന്ന അജിൻ തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോൾ യുവതി രക്ഷിച്ചതാകാമെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു.

ഹോട്ടലിൽ ഒന്നിച്ച് മദ്യപിച്ചു, യുവതിയുമായി തർക്കം,ആത്മഹത്യാശ്രമം; യുവാവിൻെറ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

പൊലീസ് മർദ്ദനത്തില്‍ 17കാരന്‍റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

 

Follow Us:
Download App:
  • android
  • ios