സൈദലവിയെ പന്ത്രണ്ട് വര്‍ഷം തടവിനും 1,20,000 രൂപ പിഴയടക്കാനുമാണ് ശിക്ഷ വിധിച്ചത്
കല്‍പ്പറ്റ: സ്വന്തം പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ വയോധികന് തടവും പിഴയും വിധിച്ച് കോടതി. മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയില്‍ മുട്ടിയാന്‍ വീട്ടില്‍ അലവിക്കുട്ടി എന്ന സൈദലവി (67) യെയാണ് വയനാട് അഡിഷണല്‍ സെഷന്‍സ് കോടതി (സ്‌പെഷ്യല്‍ എന്‍ ഡി പി എസ് ) ജഡ്ജ് വി അനസ് പന്ത്രണ്ട് വര്‍ഷം തടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2020 ജൂണ്‍ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി; 24കാരൻ അറസ്റ്റിൽ
സൈദലവിയുടെ പറമ്പില്‍ നട്ടു വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയായിരുന്നു. അന്നത്തെ മേപ്പാടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി സി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയതും സൈദലവിയെ അറസ്റ്റ് ചെയ്ത് കേസെടുത്തതും. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ജി. രാജ്കുമാര്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഇ വി ലിജീഷ്, എം ജി ശ്രദ്ധാധരന്‍ എന്നിവര്‍ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ എറണാകുളത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കോതമംഗലത്ത് മൂന്ന് കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു എന്നതാണ്. സഖ്‌ലൈൻ മുസ്താഖ്, നഹറുൾ മണ്ഡൽ എന്നിവരാണ് 3.25 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ് , പ്രിവന്റീവ് ഓഫീസർമാരായ പി ബി ലിബു , ബാബു എം ടി , സിവിൽ എക്സൈസ് ഓഫീസർമാരായ സോബിൻ ജോസ്, വികാന്ത് പി വി , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഫൗസിയ ടി എ , റെൻസി കെ എ എന്നിവരും പങ്കെടുത്തു.
മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
