മലയാറ്റൂർ കിഴക്കേ ഐമുറിയിൽ തകർന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.

എറണാകുളം: പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ (Accident )ഗ്രേഡ് എസ്ഐ (Kerala Police)മരിച്ചു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരിൽ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പെരുമ്പാവൂർ ട്രാഫിക്ക് സ്റ്റേഷനിലെ എസ്ഐയാണ് രാജു. മലയാറ്റൂർ കിഴക്കേ ഐമുറിയിൽ തകർന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചെന്ന് പൊലീസ് അറിയിച്ചു.

'ഏകാധിപതിയായ പിണറായിയെ വാനോളം പുകഴ്ത്തി, അംഗീകരിക്കാനാകില്ല'; കെവി തോമസിനെതിരെ നടപടി ഉറപ്പെന്ന് മുരളീധരൻ

തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു; വിവരം പൊലീസിലും അറിയിച്ചു, ഒളിവില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ (Thrissur) അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു (Murder). ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകൻ അനീഷിനായി (30 ) തെരച്ചില്‍ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്. മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പൊലീസ് പറഞ്ഞു. 

അന്ന് ആളുകൾ മൊത്തം പരിഹസിച്ചു, സ്ത്രീകൾ ഇങ്ങനെയൊരു ജോലി ചെയ്യുമോ? ഇന്ന് കാറ്ററിം​ഗ് ഏജൻസി ഹിറ്റ്