സബ് ട്രഷറി ഓഫിസർ മംഗലപുരം കൊയ്ത്തൂർകോണം സ്വദേശി സാഹിർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്

തിരുവനന്തപുരം: ഓഫീസിൽ നിന്ന് കുട ചൂടി പുറത്തിറങ്ങിയ സബ് ട്രഷറി ജീവനക്കാരന്റെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണു. ശ്രീകാര്യം കോളേജ് ഓഫ് എൻജിനീയറിങ് (സി ഇ ടി) ക്യാംപസിൽ പ്രവർത്തിക്കുന്ന സബ് ട്രഷറിയിലെ ജീവനക്കാരൻ സാഹിറിനാണ് പരിക്കേറ്റത്. മംഗലപുരം കൊയ്ത്തൂർകോണം സ്വദേശിയാണ് ഇദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. പുറത്ത് മഴ പെയ്യുന്നതിനാൽ കുട ചൂടി പുറത്തിറങ്ങിയ ഉടൻ മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്നാൽ ഗുരുതരമായി പരിക്കേറ്റ സാഹിർ നിലത്ത് വീണു. സഹപ്രവർത്തകരാണ് ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിറിന് തലക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് സാഹിറുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

YouTube video player