ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കളമശ്ശേരി എൻഎഡി റോഡിലായിരുന്നു അപകടം. കളമശ്ശേരി ഭാഗത്തുനിന്ന് എൻഎഡി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണംവിട്ട് റോഡിൽ മറിയുകയായിരുന്നു.
കൊച്ചി: കളമശ്ശേരിയിൽ ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന 58-കാരി മരിച്ചു. ഡ്രൈവറായ ഭർത്താവിന് ഗുരുതരപരിക്കേറ്റു. എറണാകുളം നോച്ചിമ സ്വദേശി വസന്തകുമാരിയാണ് മരിച്ചത്. ഭർത്താവ് കലാധരൻ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കളമശ്ശേരി എൻഎഡി റോഡിലായിരുന്നു അപകടം. കളമശ്ശേരി ഭാഗത്തുനിന്ന് എൻഎഡി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണംവിട്ട് റോഡിൽ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ദമ്പതിമാരെ ഉടൻതന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വസന്തകുമാരിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരപരിക്കേറ്റ കലാധരനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


