അഞ്ചൽ ചന്തമുക്ക് സ്വദേശി അഭയ് രാജേഷിനെ ആണ് കൊല്ലം റൂറൽ ഡാൻസ് ടീമിന്റെ പിടിയിലായത്

കൊല്ലം: കൊട്ടാരക്കരയിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിലായി. അഞ്ചൽ ചന്തമുക്ക് സ്വദേശി അഭയ് ആണ് കൊല്ലം റൂറൽ ഡാൻസ് ടീമിന്റെ പിടിയിലായത്. ഡാൻസഫ് സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് ചിറവൂർ, കൊട്ടാരക്കര സബ് ഇൻസ്‌പെക്ടർ അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർ അഭി, ഡാൻസ് ഓഫ് ടീം അംഗങ്ങളായ ബാലാജി, വിപിൻ, സജു ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 25കാരനായ ഇയാൾ എംഡിഎംഎ കേരളത്തിലേക്ക് കടത്തിയത്. രഹസ്യ വിവരത്തേ തുടർന്ന് കൊട്ടാരക്കരയിൽ വച്ചാണ് ഡാൻസാഫ് സംഘംപിടികൂടിയത്. പ്രതിയെ കൊട്ടാരക്കര ആശുപത്രിയിൽ വച്ചു പരിശോധനക്ക് വിധേയമാക്കി. ജില്ലയിലൂടനീളം ലഹരിയുമായി ബന്ധപ്പെട്ട കർശന പരിശോധന നടക്കുമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐ പി എസ് അറിയിച്ചു.

ബെംഗളൂരുവിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയത് എംഡിഎംഎ

മറ്റൊരു സംഭവത്തിൽ കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ 4 പേർ പിടിയിലായി. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുൽ, മിഥുൻ എന്നിവരാണ് പിടിയിലായത് പട്ടാളക്കാരനായ സന്ദീപ് രാജസ്ഥാനിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ കിടപ്പുമുറിയിൽ നിന്നാണ് ഒന്നരക്കിലോ കഞ്ചാവുമായി നാലു പേരെ പിടികൂടിയത്. സൈന്യത്തിൽ നിന്ന് അവധിക്ക് എത്തുമ്പോൾ കഞ്ചാവുമായാണ് സന്ദീപ് നാട്ടിലെത്തിയിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. നാട്ടിലെത്തിയ ശേഷം സുഹൃത്തുക്കളുമായി ചേർന്ന് ചില്ലറ വില്പന നടത്തുകയായിരുന്നു സന്ദീപിന്റെ രീതിയെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം