പിടികൂടിയ സമയം ഇയാളുടെ പക്കൽ നിന്നും 0.29 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഗാന്ധി നഗർ, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. സബ് ഇൻസ്പെക്ടർ എൽദോ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
കൊച്ചി: യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്‌റ്റിലായി. തങ്കളം ജവഹർ കോളനി കരോട്ട് പുത്തൻപുര വീട്ടിൽ മുഹമ്മദ് മുനീർ (സെബാട്ടി-32) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കോതമംഗലത്ത് വച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളെ മുൻപ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കോതമംഗലം അങ്ങാടിക്കര ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.