ബീച്ച് ആശുപത്രിയില്‍  ഓപി ടിക്കറ്റ് കൗണ്ടര്‍ കാര്യക്ഷമമല്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി എം ഓയോടും ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്സന്‍ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 28ന് കോഴിക്കോട് കലക്ട്രേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍കേസ് പരിഗണിക്കും. ബീച്ച് ആശുപത്രിയില്‍ ഓപി ടിക്കറ്റ് കൗണ്ടര്‍ കാര്യക്ഷമമല്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെത്തുന്നവർക്ക് അന്ന് തന്നെ ഡോക്ടറെ കാണാനാകുമെന്ന് ഉറപ്പിക്കാനാവില്ലാത്ത സ്ഥിതിയാണ്. മീറ്ററുകളോളമുള്ള വരി കടന്ന് മുന്നിലെത്തിയാൽ മാത്രം കിട്ടുന്ന സൗഭാഗ്യമാണ് ഇവിടെ ഒപി ടിക്കറ്റ്. ആവശ്യത്തിന് ജീവനക്കാരോ കൗണ്ടറുകളോ ഇല്ലാത്തത് കൊണ്ട് കുറേ രോഗികൾ ടിക്കറ്റ് കിട്ടാതെ മടങ്ങിപ്പോകുന്നതും പതിവാണ്. 

വീണ്ടും ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

ഒപി ടിക്കറ്റെടുക്കാൻ ദിവസവും 500 ലേറെ പേരെത്തി വരി നിൽക്കുന്നയിടം. രാവിലെ 9 മുതലാണ് ടിക്കറ്റ് കൊടുക്കുന്നതെങ്കിലും പുലർച്ചെയെത്തി കാത്തുനിൽക്കും ആളുകൾ. പല ദിവസവും വരി റോഡ് വരെ നീളും. കുറേയേറെപ്പേർ ടിക്കറ്റ് കിട്ടാതെ മടങ്ങും. പ്രായമായവർക്കും വികലാംഗർക്കും വേറെ വരിയെങ്കിലുമതിന് പ്രത്യേകം കൗണ്ടറില്ല. 

കെടിഡിഎഫ് സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി, പകരം ചുമതല ബിജു പ്രഭാകറിന്

12.30 വരെയാണ് ഒ പി സമയം. ഇതിനിടയിലിടക്കിടെ കംപ്യൂട്ടർ പണിമുടക്കും. യുദ്ധം ചെയ്ത് കിട്ടുന്ന ഒപി ടിക്കറ്റുമായൊടുവിൽ അകത്ത് ചെന്നാൽ ഡോക്ടറും പോയിക്കാണും. അധികമാളുകളെത്തുന്നത് കൊണ്ടാണ് ബുദ്ധിമുട്ടെന്നാണ് മേയറും സ്ഥലം എംഎൽഎയും പറയുന്നത്.