Asianet News MalayalamAsianet News Malayalam

കോഴിക്കോട് സെയിൽ ഗേളിനെ വീട്ടിൽ പൂട്ടിയിട്ടു, ക്രൂരമായി മർദ്ദിച്ചു; കടയുടമ അറസ്റ്റില്‍, യുവതി ആശുപത്രിയിൽ

പേരാമ്പ്ര ചേനായി റോയല്‍ മാര്‍ബിള്‍സ് ഉടമ ജാഫര്‍ ആണ് അറസ്റ്റിലായത്

Kozhikode sale girl locked in house, brutally beaten; The shopkeeper was arrested
Author
First Published Nov 15, 2023, 11:02 AM IST

കോഴിക്കോട്: കോഴിക്കോട് സെയില്‍സ് ഗേളിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കടയുടമ അറസ്റ്റില്‍. പേരാമ്പ്ര ചേനായി റോയല്‍ മാര്‍ബിള്‍സ് ഉടമ ജാഫര്‍ ആണ് അറസ്റ്റിലായത്. പേരാമ്പ്രയിലെ ചേനായി റോയല്‍ മാര്‍ബിള്‍സിലെ ജീവനക്കാരിയായ 34കാരിയെയാണ് സ്ഥാപനം ഉടമയായ ജാഫര്‍ മര്‍ദ്ദിച്ചതെന്നാണ് കേസ്. സംഭവത്തില്‍ പരാതിയില്‍ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തത്. കടയിലെ കണക്കുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മർദ്ദനം, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
'കോഴിക്കോട് സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു'; സ്ഥാപന ഉടമയ്ക്കെതിരെ പരാതി

Follow Us:
Download App:
  • android
  • ios