തൊട്ടിൽപ്പാലത്ത് നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിക്കലില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ച് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ ഏഴ് മണിയോടെ എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്. തൊട്ടില്‍പ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ചെറിയ പൊട്ടിത്തെറിയുണ്ടായി. കെഎസ്ഇബിക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Also Read: തകർക്കാനുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പാലം നദിയിലേക്ക് കൂപ്പുകുത്തി, 3 പേർക്ക് ദാരുണാന്ത്യം