പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

ചെങ്ങന്നൂര്‍: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂരിന് സമീപം കല്ലശ്ശേരിയിലാണ് അപകടം നടന്നത്. ഇന്നലെ വൈകിട്ട് 4.30 ഓടുകൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസും തിരുവനന്തപുരത്തേക്ക് പോവുകയാണ് ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്. 

കണ്ണൂരില്‍ ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

കണ്ണൂർ: കണ്ണൂർ മലപ്പട്ടത്ത് ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീൻ്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. സ്കൂളിൽ നിന്ന് മടങ്ങി വരുമ്പോൾ മാതാവിൻ്റെ കൺമുന്നിൽ വെച്ചാണ് മരണം.