Asianet News MalayalamAsianet News Malayalam

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടത് മുന്നണി തെരഞ്ഞെടുപ്പില്‍ അനുഭവിക്കും: പി സി ജോര്‍ജ്

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിച്ചു കഴിഞ്ഞു. തൃശൂരിലും അട്ടിമറി വിജയം പ്രതീക്ഷിക്കാമെന്നും പി സി ജോര്‍ജ് പറഞ്ഞു.  

ldf loose election p c george said at thrissur
Author
Thrissur, First Published May 6, 2019, 3:54 PM IST

തൃശൂര്‍: നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി അനുഭവിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. പിണറായി വിജയന് അക്കാര്യം മനസിലായിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. 

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി സി ജോര്‍ജ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിച്ചു കഴിഞ്ഞു. തൃശൂരിലും അട്ടിമറി വിജയം പ്രതീക്ഷിക്കാമെന്നും പി സി ജോര്‍ജ് പറഞ്ഞു.  ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പിണറായി വിജയന്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടിവരുമെന്നും പി സി ജോര്‍ജ് പറഞ്ഞു. 

ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനാണ് തെച്ചികോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. അതിനുപിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. മനുഷ്യന്‍റെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു.

 തൃശൂര്‍ പൂരത്തിന്‍റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ബിജെപി ജില്ലാ പ്രസിഡന്‍റ് എ നാഗേഷ്, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വായനയ്ക്ക് : തെച്ചികോട്ടുകാവ് രാമചന്ദ്രനെ രാഷ്ട്രീയ ആയുധമാക്കാന്‍ ആര്‍ എസ് എസ്

Follow Us:
Download App:
  • android
  • ios