ആലപ്പുഴയിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന സെബാൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ചരക്കു ലോറിയുടെ ചക്രത്തിലിടിക്കുകയായിരുന്നു.

ആലപ്പുഴ:കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ചരക്ക് ലോറിയിൽ ബൈക്കിടിച്ച് (Bike) യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലയിൽ വീട്ടിൽ ബെന്നിയുടെ മകൻ 21 വയസുള്ള സെബാൻ ബെന്നി ആണ് മരിച്ചത് (Death). സഹയാത്രികനായ ആലപ്പുഴ തുമ്പോളി സ്വദേശി വാലിക്കാട്ടിൽ വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ രാത്രി പത്തരയോടെ പെരിഞ്ഞനം പഞ്ചായത്തിന് മുന്നിൽ ദേശീയ പാതയിലായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന സെബാൻ സഞ്ചരിച്ചിരുന്ന ബൈക്ക് പെരിഞ്ഞനം പഞ്ചായത്ത് വളവിൽ വെച്ച് എതിരെ വന്ന ചരക്കു ലോറിയുടെ ചക്രത്തിലിടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് റോഡിൽ കിടക്കുകയായിരുന്ന ഇരുവരെയും ആക്ട്സ് പ്രവർത്തകർ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഷൈബിൻ്റെ മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി മോർച്ചറിയിൽ. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.