അലുമിനിയം ഷീറ്റ് ഉപയോഗിച്ച് സ്വന്തമായി വെല്‍ഡ് ചെയ്ത് പണിത ബോഡി കൂടി ആയപ്പോള്‍ ഷാദിന്റെ ജീപ്പിന് കമ്പനി ജീപ്പിന്റെ മികവ്.രണ്ട് പേര്‍ക്ക് സുഖമായി ചെറുയാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഷാദിന്‍ ജീപ്പ് രൂപകല്‍പന ചെയ്തിരിക്കു ന്നത്
മലപ്പുറം: പത്താം ക്ലാസ്സുകാരനായ ഷാദിന്റെ വീട്ടുമുറ്റത്ത് എത്തുന്ന ആരും മുറ്റത്ത് പാര്‍ക്ക് ചെയ്ത ജീപ്പിലേക്ക് കൗതുകപൂര്‍വം ഒന്ന് നോക്കിപ്പോവും. ബൈക്കിന്റെ എന്‍ജിന്‍, മാരുതി ഓമ്‌നി വാനിന്റെ ഗിയര്‍ബോക്‌സും ഹൗസിങ്ങും, നാനോ കാറിന്റെ ഗിയര്‍ ഷിഫ്റ്റ റൂമടക്കം വിവിധ പാര്‍ട്ട്‌സ് ചേര്‍ത്ത് അടിപൊളി ഒരു ജീപ്പ് നിര്‍മ്മിച്ചിരിക്കുകയാണ് ഷാദിന്‍. അലുമിനിയം ഷീറ്റ് ഉപയോഗിച്ച് സ്വന്തമായി വെല്‍ഡ് ചെയ്ത് പണിത ബോഡി കൂടി ആയപ്പോള്‍ ഷാദിന്റെ ജീപ്പിന് കമ്പനി ജീപ്പിന്റെ മികവ്.
രണ്ട് പേര്‍ക്ക് സുഖമായി ചെറുയാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഷാദിന്‍ ജീപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പള്ളിശ്ശേരിയിലെ മുള്ളന്‍ സമീര്‍-ആരിഫ ദമ്പതിക ളുടെ മൂത്ത മകനാണ്. 10 ഗിയറുകള്‍ ഉള്ള ജീപ്പില്‍ സ്റ്റാര്‍ ട്ടിങ്ങിനായി സെല്‍ഫ് സിസ്റ്റവും കിക്കറും ഒരുപോലെ സം വിധാനിച്ചിട്ടുണ്ട്.
അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാദിന്‍. നേരത്തേ ചിരട്ട കൊണ്ടും മറ്റും ശില്‍പങ്ങള്‍ നിര്‍മിച്ച് ഉപജില്ലതല മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് സ്വന്തമായി ജീപ്പ് നിര്‍മിക്കണമെന്ന മോഹം ഉണ്ടാകുന്നത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ പിതാവ് സമീര്‍ എല്ലാ പിന്തുണയും നല്‍കി. ആവശ്യമായ സാമഗ്രിക ള്‍ പൊളിമാര്‍ക്കറ്റുകളില്‍നിന്ന് സ്വന്തമാക്കിയാണ് വാഹനത്തിന്റെ പാര്‍ട്ട്‌സ് കണ്ടെത്തിയത്. ഇപ്പോള്‍ ജീപ്പ് നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്.


