ദമ്പതികളെ വീട്ടിൽ കയറി മഴു ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
ചേർത്തല: ദമ്പതികളെ വീട്ടിൽ കയറി മഴു ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടു പേർക്കായി തെരച്ചിൽ തുടങ്ങി. തൈയ്ക്കൽ ഉമാപറമ്പ് സന്ദീപ് സാബുവാണ് (24) അറസ്റ്റിലായത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാളെ (21) കോടതിയിൽ ഹാജരാക്കും.
ഞായാഴ്ച്ച രാത്രി ഏഴോടെ തൈയ്ക്കൽ ഉലത്തറ രജീഷ് (42), ഭാര്യ രമ്യ (37) എന്നിവർക്കാണ് ആക്രമണമേറ്റത്. വീട്ടിലെത്തിയ അക്രമികൾ രജീഷിന്റെ തലയ്ക്ക് മഴുവിന് വെട്ടുകയായിരുന്നു. 4 തുന്നലുണ്ട്. തടുക്കാനെത്തിയ രമ്യയ്ക്കും ആക്രമണത്തി പരിക്കേറ്റു. ഇരുവരും ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
രജീഷ് വീട്ടിൽ ശബ്ദത്തിൽ വർത്തമാനം പറയുന്നത് തങ്ങളോട് ആണെന്നു തെറ്റിദ്ധരിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ദീപ് പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമം അടക്കമുള്ള കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ചേർത്തല ഡിവൈഎസ്പി ടിബി. വിജയൻ, അർത്തുങ്കൽ സിഐ പി. ജി. മധു, എസ്ഐ ഡി, സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read more: വൈകല്യങ്ങൾ ഒരു കുറവല്ലെന്ന് തെളിയിച്ച കൺമണിക്ക് ഒന്നാം റാങ്ക്
കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽപ്പന, അച്ഛനും മകനും പിടിയിൽ
കൊച്ചി: ആലുവയിൽ കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽക്കുന്ന അച്ഛനും മകനും പിടിയിൽ. ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുന്ന ഷെമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മകനെ ഒപ്പം കൂട്ടിയായിരുന്നു ഷെമീറിന്‍റെ മോഷണം. ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ രാവിലെ മേയാൻ വിടുന്ന കന്നുകാലികളിൽ പലതും മടങ്ങിയെത്തിയിരുന്നില്ല. അന്വേഷിച്ച് മടുത്ത നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് മോഷണത്തിന്‍റെ ചുരുളഴിഞ്ഞത്.
Read more: ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; പ്രവാസി വനിത പിടിയില്‍
ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുകയാണ് അറസ്റ്റിലായ ഷെമീർ. പകൽ ഓട്ടോറിക്ഷയിൽ കറങ്ങി മോഷ്ടിക്കേണ്ട ഉരുവിനെ കണ്ടുവയ്ക്കും. തുടർന്ന് രാത്രി മകനുമൊത്ത് എത്തി കാലികളെ പാസഞ്ചർ ഓട്ടോയിൽ കയറ്റി കൊണ്ടുപോകും. നേരെ അറവുശാലയിലെത്തിച്ച് നേരം പുലരുമ്പോഴേക്കും അറുത്ത് ഇറച്ചിയാക്കി വിൽപ്പന തുടങ്ങും. സിസിടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്. പ്രതി മോഷ്ടിച്ച എട്ട് കന്നുകാലികളിൽ ആറെണ്ണത്തെ അറുത്തതായും രണ്ടെണ്ണത്തെ വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി.
