കൊച്ചിയിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തിയ പ്രതിയെ പിടികൂടി പൊലീസ്. മട്ടാഞ്ചേരിയിലാണ് സംഭവം. ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിലായിരുന്നു മദ്യം വിറ്റിരുന്നത്. ഇയാളിൽനിന്ന് 42 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു.
കൊച്ചി: ഡ്രൈ ഡേകളിൽ ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ പ്രതി മട്ടാഞ്ചേരി പൊലീസിന്‍റെ പിടിയിൽ. മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശി ലിബിൻ ജോസാണ് പിടിയിലായത്. 42 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടികൂടി.


