ചില്ലകൾ വെട്ടാൻ മരത്തിൽ കയറിയ രാജന് മരത്തിന് മുകളിൽ വച്ച് അവശത അനുഭവപ്പെടുകയായിരുന്നു

പത്തനംതിട്ട: പറക്കോട് ചില്ലകൾ വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ വയോധികൻ മരിച്ചു. കൊടുമൺ ചിരണിക്കൽ സ്വദേശി രാജൻ (65 ) ആണ് മരിച്ചത്. ചില്ല വെട്ടാൻ കയറിയ രാജൻ അവശനായി മരത്തിനു മുകളിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സ് എത്തി താഴെ എത്തിച്ചപ്പേഴേക്കും മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തും. പിന്നീട് ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്