കഴക്കൂട്ടം: ഭാര്യയുടെയും കുഞ്ഞിന്‍റെയും മുമ്പില്‍ ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു. ദേശീയപാതയില്‍ കഴക്കൂട്ടത്ത് പോത്തന്‍കോട് ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു സംഭവം. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ബീമാപള്ളിയില്‍ പോയി മടങ്ങി വരികയായിരുന്നു.

ഇന്ദിരാജി നഗര്‍ പ്ലാവറക്കോണത്ത് വീട്ടില്‍ ഫസലുദ്ദീന്‍(56)ആണ് മരിച്ചത്. കാര്യവട്ടത്ത് കുരിശ്ശടി ജംഗ്ഷനില്‍ എഞ്ചീനീയറിങ് വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു ഫസലുദ്ദീന്‍. പള്ളിയില്‍ പോയി തിരിച്ചു വരുന്ന വഴി ഭാര്യയെയും നാലു വയസ്സുള്ള മകനെയും ബൈക്കിന് സമീപം നിര്‍ത്തി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു ഫസലുദ്ദീനെ കാറിടിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നിതിനിടെ മരിച്ചു. 

Read More: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു