തിരുവനന്തപുരത്ത് കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ സ്വദേശി അജിത് കുമാർ ആണ് മരിച്ചത്.മരിയാപുരം പോച്ചക്കുളത്ത് തുണി കഴുകുവാന്‍ പോയതിനിടെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം സുകുമാരവിലാസത്തില്‍ അജിത് കുമാർ (56) ആണ് മരിച്ചത്. ആക്രികച്ചവടം നടത്തുന്ന ഇയാൾ മരിയാപുരം പോച്ചക്കുളത്ത് തുണി കഴുകുവാന്‍ പോയതായിരുന്നു.
തിരുവോണ ദിവസം രാവിലെ 9:30 ഓടെ നാട്ടുകാരാണ് കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു. ഭാര്യ: സിന്ധു.


