Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിയിലേക്ക് ഓടിക്കയറി, പാപ്പനംകോട് സ്വദേശി പിടിയിൽ

മുഖ്യമന്ത്രി പ്രസംഗിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോയതിനാണ് ശേഷമാണ് സംഭവം. വേദിയിലേക്ക് ഓടിക്കയറിയ ഇയാള്‍ മന്ത്രി അഹമ്മദ് ദേവർകോവിലിനെ കെട്ടിപിടിച്ചു.

man in police custody who rushed to venue of program attended by Chief Minister pinarayi vijayan nbu
Author
First Published Sep 25, 2023, 11:10 PM IST | Last Updated Sep 26, 2023, 12:09 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജരവിവർമ്മ ആർട്ട് ഗ്യാലറി ഉദ്ഘാടനത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ ആൾ പിടിയിൽ. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് സംഭവം നടന്നത്. പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാനാണ് വേദിയിലേക്ക് ഓടിക്കയറിയത്. 
മുഖ്യമന്ത്രി പ്രസംഗിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോയതിനാണ് ശേഷമാണ് സംഭവം.

വേദിയിലേക്ക് ഓടിക്കയറിയ ഇയാള്‍ മന്ത്രി അഹമ്മദ് ദേവർകോവിലിനെ കെട്ടിപിടിച്ചു. എംഎൽഎ വി കെ പ്രശാന്തിന് കൈ കൊടുത്ത് വേദിയിൽ നിന്ന് ഇറങ്ങി. മ്യൂസിയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്നാണ് അയൂബ് ഖാൻ പറഞ്ഞത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. 

Also Read: തളരാതെ പൊരുതുന്ന മകള്‍, പിന്നില്‍ ഉരുക്കുപോലൊരമ്മ, ഈ റീല്‍സിന് പിന്നില്‍ അസാധാരണ ജീവിതകഥ!

Also Read: 'കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടി'; സര്‍ക്കാരില്‍ ധൂര്‍ത്തെന്നും സിപിഐ വിമര്‍ശനം

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിയിലേക്ക് ഓടിക്കയറിയയാൾ പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios