സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചശേഷം പ്രതി കുട്ടിയുടെ സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു....

കോഴിക്കോട്: പതിനാലുകാരിയെ പീഡിപ്പിച്ച് ആഭരണവുമായി മുങ്ങിയ പ്രതി അറസ്റ്റിലായി. തൃശ്ശൂർ മായന്നൂർ സ്വദേശി അറയ്ക്കൽ വീട്ടിൽ മുഹമ്മദ് യാസീനെയാണ് (18) തിരുവമ്പാടി പൊലീസ് കഴിഞ്ഞദിവസം പുലർച്ചെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ വെച്ച് അറസ്റ്റു ചെയ്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചശേഷം പ്രതി കുട്ടിയുടെ സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ. സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ എം അനീസ്, എ രാംജിത്ത്, കെ ഷിനോജ് എന്നിവരുമുണ്ടായിരുന്നു. 

ദാഹിച്ചെത്തിയയാൾക്ക് വെള്ളം കൊടുത്തു, പിന്നാലെ 14 കാരിയെ പീഡിപ്പിച്ചു, പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ പതിനാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വർക്കല മേൽ വെട്ടൂർ അഴുക്കൻ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടിൽ റാഫി (43) ആണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാതിരുന്ന നേരം ഉച്ചയ്ക്ക് വെള്ളം ചോദിച്ച് വരികയും വെള്ളം കൊടുത്ത കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയു മായിരുന്നു. 

വലയന്റെകുഴി ലക്ഷം വീട് കോളനിയിൽ താമസിച്ചു വരികയായിരുന്നു പ്രതി. കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും കൂലിപ്പണിക്കാരാണ്. മാതാപിതാക്കൾ പണിക്കുപോയ അവസരം നോക്കി വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വർക്കല ഡി വൈ എസ് പി നീയാസിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം ചുമട്താങ്ങിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാളെ കോടതിയിൽ ഹാജരാക്കും