കങ്ങരപ്പടിയിലെ വീട്ടിൽ നിന്ന് 140 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

കൊച്ചി : കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം കങ്ങരപ്പടിയിലെ പ്രതിയുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. 140 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കങ്ങരപ്പടി സ്വദേശി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലരും ഇയാളുടെ വീട്ടിൽ വന്നുപോകുന്നതായി ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. തൃക്കാക്കര പൊലീസിന്റെ സഹായത്തോടെ ഇവർ ഷമീമിനെ പിടികൂടുകയായിരുന്നു. ലക്ഷങ്ങളുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഇയാൾക്ക് എവിടെ നിന്നാണ് ഇത്രയും വില വരുന്ന ലഹരി മരുന്ന് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ആരുമായെല്ലാം ബന്ധമുണ്ടെന്നും പൊലീസ് അന്വേഷിക്കും. ഷമീമിനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

Read More : മലയാളികളടങ്ങുന്ന 'സ്ഥിരം മോഷണ സംഘം' ഗോവയിൽ പിടിയിൽ