മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇന്നലെ രാത്രിയിൽ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടായതായി അനീഷിന്റെ അമ്മ സി. ശാന്തമ്മ പറഞ്ഞു. ഇളയ മകനും സുഹൃത്തും ചേർന്ന് അനീഷിനെ മർദ്ദിച്ചുവെന്നും ശാന്തമ്മ പറഞ്ഞു.

പത്തനംതിട്ട: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നെടുമൺ സ്വദേശി അനീഷ് ദത്തൻ (52) ആണ് മരിച്ചത്. അടൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഇന്നലെ രാത്രിയാണ് അനീഷ് വീട്ടിനുള്ളിൽ മരിച്ചത്.
കുടുംബവഴക്ക്; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു, മരണം നാല്
ഇന്നലെ രാത്രിയിൽ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടായതായി അനീഷിന്റെ അമ്മ സി. ശാന്തമ്മ പറഞ്ഞു. ഇളയ മകനും സുഹൃത്തും ചേർന്ന് അനീഷിനെ മർദ്ദിച്ചുവെന്നും ശാന്തമ്മ പറഞ്ഞു. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഹൃദ്രോഗി കൂടിയാണ് മരിച്ച അനീഷ്.
നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,280 പ്രവാസികളെ
https://www.youtube.com/watch?v=deEAUAw8Leo
https://www.youtube.com/watch?v=Ko18SgceYX8