കോഴഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശിയാണ് പിടിയിലായത്. 

പത്തനംതിട്ട: 1.2 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കോഴഞ്ചേരിയിലാണ് സംഭവം. ബീഹാർ സ്വദേശിയായ രാജേഷ് കുമാർ സാഹ (26) എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. കോഴഞ്ചേരിയിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. 

Add Asianetnews as a Preferred SourcegooglePreferred

പത്തനംതിട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് ശ്യാംകുമാറും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രസാദ്, ഗോപകുമാർ, ടി.പി തോമസ്, സിവിൽ എക്സൈസ് ഓഫീസർ മനോജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിന്നുജാദേവ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഫ്രിജീഷ് എന്നിവരും പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ കൊല്ലം പട്ടാഴിയിൽ അനധികൃത മദ്യ വിൽപ്പന നടത്തിയയാളെ 90 ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടികൂടി. പട്ടാഴി കോളു മുക്ക്‌ സ്വദേശി ഭദ്രൻ പിള്ള (45) എന്നയാളാണ് പിടിയിലായത്. 

പത്തനാപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആർ.ജയചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ സജി ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ.സി, അരുൺകുമാർ, നിതിൻ രാജ് എന്നിവരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം