സമൂഹത്തെ വിശ്വാസത്തിലെടുത്ത്ജീ വിത സാഹചര്യങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവയില്‍ നിന്ന്  ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങളുടെ ആകെ തുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. (പരിപാടിയുടെ ഭാഗമായി നടന്ന പരിശീലനത്തില്‍ നിന്ന്)


വയനാട്:  ദുരന്ത നിവാരണ മേഖലയില്‍ സാമൂഹികാധിഷ്ഠിത ദുരന്ത നിവാരണ സംവിധാനമാണ് യോജിച്ചതെന്ന് പെതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളെ ദുരന്ത പ്രതികരണ ക്ഷമതയുള്ള പട്ടികവര്‍ഗ്ഗ കോളനികളായി പ്രഖ്യാപിക്കല്‍, സംസ്ഥാനത്തിനായുളള പട്ടികവര്‍ഗ്ഗ ദുരന്ത നിവാരണ പദ്ധതിയുടെ സമാരംഭം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തെ വിശ്വാസത്തിലെടുത്ത് ജീവിത സാഹചര്യങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങളുടെ ആകെ തുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍ അവ നേരിടാന്‍ പ്രാപ്തമായ പരിശീലനം ലഭിച്ച ജനതയെ സൃഷ്ടിക്കുന്നത് സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്. ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തെ അണിനിരത്തി അവരെ പങ്കാളികളാക്കിയുള്ള പദ്ധതി ഏറെ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

'വിവരം നിഷേധിക്കല്‍': അഞ്ച് ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ, വാങ്ങിയ അധിക തുക തിരികെ നല്‍കാനും ഉത്തരവ്

ദുരന്തമുഖങ്ങളില്‍ കാഴ്ചക്കാരാകാതെ രക്ഷകരാകാന്‍ ഓരോരുത്തര്‍ക്കും സാധിക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോളേജ് ദുരന്ത നിവാരണ ക്ലബുകള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഇതിലൂടെ വിദ്യാര്‍ത്ഥികളില്‍ ദുരന്ത നിവാരണ അവബോധം സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളേജുകളില്‍ ദുരന്ത നിവാരണ ക്ലബ് രൂപീകരിച്ചു. ഒരു കോളേജില്‍ 100 കുട്ടികള്‍ വരെയാണ് ഡി.എം.ക്ലബ്ബില്‍ ഉള്‍പ്പെടുക. 37 കോളേജുകളില്‍ നിന്നായി 74 ചാര്‍ജ് ഓഫീസര്‍മാരും 3,000 ത്തോളം വിദ്യാര്‍ത്ഥികളും ക്ലബിന്‍റെ ഭാഗമായി. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്‍റെ ഭാഗമായി വയനാട് ജില്ലയെ 'ദുരന്ത പ്രതികരണ ക്ഷമത കൈവരിച്ച പട്ടികവര്‍ഗ്ഗ കോളനികളുള്ള ആദ്യ ജില്ല' യായുള്ള പ്രഖ്യാപനവും എല്ലാവര്‍ക്കും പുനരുജ്ജീവനം വേര്‍തിരിവുകളില്ലാതെ' എന്ന പേരില്‍ സംസ്ഥാനം മുഴുവനും പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ദുരന്ത നിവാരണ പദ്ധതിയുടെ ഉദ്ഘാടനവുമാണ് നടന്നത്. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ രാഹുല്‍ ഗാന്ധി എം പി യുടെ സന്ദേശം വായിച്ചു.

വിവാഹം നടക്കാത്തതിൽ വിഷമിച്ചു, ഒടുവിൽ ആത്മഹത്യ ശ്രമം; പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

ജില്ലയുടെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ ഒരു പദ്ധതിയാണ് പട്ടികവര്‍ഗ്ഗ കോളനികളിലെ ദുരന്ത നിവാരണ പദ്ധതി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ജില്ലയില്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കുളള ഒരു ദുരന്ത നിവാരണ പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ളത്. ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പട്ടികവര്‍ഗ്ഗ സമൂഹങ്ങളില്‍പ്പെട്ടവര്‍ക്ക് ദുരന്ത നിവാരണ ബോധവല്‍ക്കരണവും പരിശീലനവും നല്‍കി ദുരന്തപ്രതികരണ ശേഷിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 27 പട്ടികവര്‍ഗ്ഗ കോളനികളിലെ 758 ആളുകള്‍ക്ക് പ്രാഥമിക പരിശീലനവും തുടര്‍ന്ന് 126 പേര്‍ക്ക് നീന്തല്‍, സി.പി.ആര്‍ എന്നിവയില്‍ വിദഗ്ധ പരിശീലനവും നല്‍കി. റാപിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചതോടൊപ്പം ദുരന്ത നിവാരണ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി 45 കേന്ദ്രങ്ങളില്‍ മഴമാപിനികള്‍ സ്ഥാപിക്കുകയും പട്ടിക വര്‍ഗ്ഗക്കാരായ വോളണ്ടിയര്‍മാരുടെ സഹായത്താല്‍ മഴയുടെ വിവരങ്ങള്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. പരിപാടിയുടെ ഭാഗമായി കണിയാമ്പറ്റ എം.ആര്‍.എസ് വിദ്യാര്‍ത്ഥികളുടെ വട്ടപ്പാട്ടും കണിയാമ്പറ്റ കലാ സംഘത്തിന്‍റെ വട്ടക്കളിയും നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക