കോഴിക്കോട് കല്ലാച്ചിയിൽ കാണാതായ 57-കാരിയായ ഗീതയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്ധുക്കളുടെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കോഴിക്കോട്: മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി കോവിലകം റോഡില്‍ താമസിക്കുന്ന താഴെ ഗൗരിശങ്കര്‍ വീട്ടില്‍ ഗീത(57) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴു മണിയോടെ വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഗീതയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിന്റെ പിന്‍വശത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ഉടന്‍ തന്നെ പുറത്തെടുത്ത് നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗീതയുടെ ബന്ധുവായ സജീവ് കുമാറിന്റെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കുറ്റ്യാടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പരേതനായ ശശിധരനാണ് ഭര്‍ത്താവ്. മക്കള്‍: ജൂലി, ദീപക് (ഖത്തര്‍). മരുമകന്‍: പ്രവീണ്‍.


