ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊല്ലം: വീട്ടിലെ വളർത്തു നായയിൽ നിന്നും പേവിഷബാധയേറ്റ് ഒന്‍പതു വയസുകാരന്‍ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ഫൈസലാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട് ഫൈസലിന് പോറലേറ്റിരുന്നു. എന്നാൽ ആശുപത്രിയിൽ പോകുകയോ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയോ ചെയ്തിരുന്നില്ല. ഒരാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലർച്ചെയാണ് കുട്ടി മരിച്ചത്. ഏഴാം മൈൽ സെന്റെ തോമസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ഫൈസൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപ്പൂപ്പൻ ചെല്ലപ്പ്നറെ സ്ഥിതി ഗുരുതരമാണ്. ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.