അതിദരിദ്ര മുക്ത ജില്ലയായി പ്രഖ്യാപിച്ച കണ്ണൂരിൽ പോളിയോ ബാധിച്ച് വീടില്ലാതെ ദുരിതമനുഭവിക്കുന്ന ശോഭയുടെ കഥ. ശാരീരിക അവശതകൾക്കിടയിലും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ശോഭയ്ക്ക് ആശ്വാസമാകേണ്ട റേഷൻ കാർഡിൽ പോലും മുൻഗണനാ വിഭാഗത്തിലാണ് സ്ഥാനം.
കണ്ണൂര്‍: അതിദരിദ്ര മുക്ത ജില്ലയായി പ്രഖ്യാപിച്ച കണ്ണൂരിൽ ഇപ്പോഴുമുണ്ട് ദാരിദ്രവും ശാരീരിക അവശതകളും കൊണ്ട് ദുരിതമനുഭവിക്കുന്നൊരു വയോധിക. കുഞ്ഞുനാളിൽ പോളിയോ ബാധിച്ച ശോഭയ്ക്ക് സ്വന്തമായി ഒരു വീടില്ല. ആശ്വാസമാകേണ്ട റേഷൻ കാർഡിൽ മുൻഗണനാ വിഭാഗത്തിലാണ് ശോഭയുടെ സ്ഥാനം. ജീവിതസായാഹ്നത്തിലും
ദുരിതങ്ങളോട് പോരാടിയാണ് ശോഭ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. പാനൂർ കൂറ്റേരിയിലെ കുഞ്ഞുവീട്ടിൽ ഒറ്റയ്ക്കാണ് ശോഭ. വയസ് അറുപത് കഴിഞ്ഞു. പോളിയോ ബാധിച്ച് അരയ്ക്ക് താഴേക്ക് തളർന്നത് നാലാം വയസിലാണ്. അന്നുമുതലിന്നോളം ജീവിതത്തോടുളള പോരാട്ടമാണ് ശോഭയുടേത്. അവശതകൾക്കിടയിലും പണിയെടുത്താണ് ജീവിച്ചിരുന്നത്. രോഗങ്ങളോരാന്നായി എത്തിയതോടെ അതും നിലച്ചു.
സ്കൂളിൽ പോയിട്ടില്ല, സ്വന്തമെന്ന് പറയാൻ ഭൂമിയോ വീടോ ഇല്ല. താമസിക്കുന്നിടത്തൊരു കരണ്ട് ബില്ലെത്തിയാൽ ഉളള് പിടയ്ക്കും. തന്‍റെ ഉയരത്തിനൊത്തൊരു വീടിനായി കൊതിക്കും. വീടിനായി പലരെയും മുഖ്യമന്ത്രി അടക്കം പലരെയും കണ്ടു. ഒന്നുമുണ്ടായില്ല. രണ്ടുവർഷം മുൻപ് ലഭിച്ച റേഷൻ കാർഡും ശോഭയുടെ ദാരിദ്രം അറിഞ്ഞില്ല. സംസ്ഥാന സർക്കാർ അതിദാരിദ്രമുക്തജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്.
അപ്പോഴും ശോഭ ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് ബാക്കി. ശോഭയ്ക്ക് സ്വന്തമായി ഒരു വീടില്ല, സർക്കാർ പദ്ധതി പ്രകാരം ഒരു വീട് ലഭിക്കാൻ ഭൂമിയുമില്ല. കയ്യിലുള്ള റേഷൻ കാർഡ് പോലും അനുഭവിക്കുന്ന ദാരിദ്ര്യത്തെ അടയാളപെടുത്തുന്നില്ല. ശോഭയ്ക്ക് വേണ്ടത് സഹായമാണ് വേണ്ടത്, കൈത്താങ്ങാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കണമെന്ന് ശോഭ പറയുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
SHOBHA KP
SBI PATHAYAKUNNU BRANCH
ACCOUNT NO: 39140207155
IFSC: SBINOO61414


