ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവും പരിപോഷണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളുടെ പേരുകൾ ഏഴാമത് ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിനായി സമർപ്പിക്കാം.
തിരുവനന്തപുരം: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം റീഡറുമായിരുന്ന അന്തരിച്ച ഡോ. കമറുദ്ദീന്‍റെ പേരിൽ ഏർപ്പെടുത്തിയ പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവും പരിപോഷണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളുടെ പേരുകൾ ഏഴാമത് ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിനായി സമർപ്പിക്കാം.
25,000 രൂപയും പ്രശസ്തിപത്രം, ഫലകം എന്നിവയുമടങ്ങിയതാണ് പുരസ്കാരം. 2026 സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 30 വരെ ഓൺലൈൻ വഴി നാമനിർദ്ദേശം സമർപ്പിക്കാം. ഡോ. കമറുദ്ദീൻ അനുസ്മരണ ദിനമായ നവംബർ 13-ന് കേരള യൂനിവേഴ്സിറ്റി കാര്യവട്ടം ബോട്ടണി ഡിപ്പാർട്ട്മെൻറിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഓൺലൈനായി നാമനിർദേശം സമർപ്പിക്കേണ്ട ലിങ്ക്: https://bit.ly/KFBCAWARD2026 കൂടുതൽ വിവരങ്ങൾക്ക് ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ സെക്രട്ടറി സാലി പാലോടുമായി (9446103690, 8921086484) ബന്ധപ്പെടാം. ഇമെയിൽ: drkamarudeenfoundation@gmail.com


