ആലത്തൂർ എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന വയോധികനെ രാവിലെ 11.30ഓടെയാണ് തേനീച്ച ആക്രമിച്ചത്.

കൽപറ്റ: വയനാട്ടിൽ കാപ്പി തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ വയോധികൻ തേനീച്ച കുത്തേറ്റ് മരിച്ചു. വയനാട് കാട്ടിക്കുളത്ത് ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ആലത്തൂർ എസ്റ്റേറ്റില് ജോലി ചെയ്തിരുന്ന വെള്ളുവിനാണ് തേനീച്ച കുത്തേറ്റത്. പരുന്തിന്‍റെ ആക്രമണത്തില്‍ തേനീച്ചകൂട് വെള്ളുവിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. വെള്ളുവിന്റെ മൃതദേഹം തുടർ നടപടികൾക്കായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരും.

Read also: തേനീച്ച ആക്രമണത്തിൽ അങ്കണവാടി വർക്കർക്ക് പരിക്ക്; ദേഹത്താകെ കുത്തേറ്റു, രക്ഷപ്പെട്ടത് തോട്ടിൽ മുങ്ങി നിന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം