ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ ആണ് മരിച്ചത്. 66 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ നിർമ്മാണം നടക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണം നടക്കുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതിരുന്നതാണ് വയോധികന്റെ മരണത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.


