Asianet News MalayalamAsianet News Malayalam

ഓണമിങ്ങെത്തി, പൂക്കളും പാകമായി വിളവെടുപ്പ് തുടങ്ങി, കണ്ണൂര്‍ ഒരു കൊട്ടയല്ല, ഒരു പൂക്കാലം നൽകിയെന്ന് മന്ത്രിയും

30 സെന്റ് സ്ഥലത്ത് 10,000 മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലി തൈകളാണ് സിലീഷ് കൃഷി ചെയ്തത്.

Onam  flowers have ripened and the harvest has started in Kannur
Author
First Published Sep 1, 2024, 7:30 PM IST | Last Updated Sep 1, 2024, 7:30 PM IST

കണ്ണൂർ: ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ടപ്പൂവിന് പകരം  ഒരു പൂക്കാലം തന്നെയാണ് നൽകിയതെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയായ 'ഓണത്തിന് ഒരു കൊട്ട പൂവ്'  ചെണ്ടുമല്ലി കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാൽ  പി സിലീഷിന്റെ തോട്ടത്തിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.

പല നിറത്തിലുള്ള പൂക്കൾ നിറഞ്ഞ ആയിരം ഇടങ്ങൾ ഈ പദ്ധതിയിലൂടെ സൃഷ്ടിച്ചു. വയനാടിന്റെ ദുരന്ത പശ്ചാത്തലത്തിൽ  വേദനാജനകമായ ഓണക്കാലം ആണെങ്കിലും നമുക്ക് ആ ദുരന്തത്തെ മറികടന്ന് മുന്നോട്ടുപോയ മതിയാവൂ-മന്ത്രി പറഞ്ഞു. ഭാവനാ പൂർണമായ  നവീന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി അഭിനന്ദിച്ചു. പൂകർഷകനായ സിലേഷിനെ മന്ത്രി പൊന്നാടയണയിച്ച് ആദരിച്ചു. 30 സെന്റ് സ്ഥലത്ത് 10,000 മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലി തൈകളാണ് സിലീഷ് കൃഷി ചെയ്തത്.

വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ സൗകര്യങ്ങൾ, നിരക്ക് ഇത്രമാത്രം! അതിശയിപ്പിച്ച് വന്ദേ ഭാരത് സ്ലീപ്പർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios