അസുഖ ബാധിതയായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പൊലീസ് കാരണക്കാരയതിൽ നന്ദി പറയാനാണ് ഇരുവരും കുട്ടിയുടെ പിറന്നാൾ ദിനത്തിൽ തന്നെ എത്തിയത്.
ആലപ്പുഴ: പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിത അതിഥികളെത്തി. ഒരുവയസുകാരി കുഞ്ഞും അമ്മയുമാണ് നന്ദിപറയാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. അസുഖ ബാധിതയായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പൊലീസ് കാരണക്കാരയതിൽ നന്ദി പറയാനാണ് ഇരുവരും കുട്ടിയുടെ പിറന്നാൾ ദിനത്തിൽ തന്നെ എത്തിയത്.
സംഭവമിങ്ങനെ: തൈക്കാട്ടുശ്ശേരി സ്വദേശികളായ ദമ്പതികളുടെ ഒരു വയസായ മകൾക്കാണ് കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായി പൊലീസിന്റെ സഹായം ലഭിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ കുഞ്ഞിന് കടുത്ത പനിയും തുടർന്ന് ഫിറ്റ്സും ഉണ്ടായി. അവശതയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വാഹനത്തിനായി റോഡിലേക്ക് ഇറങ്ങിയത് സ്റ്റേഷനിലെ പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ ഹരികുമാറിന്റെയും സിവിൽ പോലീസ് ഓഫീസർ സൈബിന്റെയും ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ പൊലീസ് ജീപ്പിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില അപകടകരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനാൽ പൊലീസ് ആംബുലൻസ് ഒരുക്കി എറണാകുളത്തെ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുമായി വരുന്ന വിവരം പൊലീസ് ആശുപത്രിയിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നു കുഞ്ഞ് തിരികെ വീട്ടിൽ എത്തി. ബുധനാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആയിരുന്നു. പിറന്നാൾ ദിനത്തിൽ സ്റ്റേഷനിൽ എത്തിയ കുട്ടിയും കുടുംബാംഗങ്ങളും ജീവൻ രക്ഷിക്കാൻ സഹായിച്ച പൊലീസുകാരോട് നന്ദി പറഞ്ഞു. എല്ലാവർക്കും മധുര പലഹാരങ്ങൾ നൽകിയാണ് മടങ്ങിയത്.
Read More.... ഒരാഴ്ചയ്ക്കിടെ കൊന്നത് 2 വളര്‍ത്തു നായ, 2 പശു, നൂറോളം കോഴികള്‍... ബത്തേരിയില്‍ പുലിയുടെ പരാക്രമം, പ്രതിസന്ധി
പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ജീവൻ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സല്യൂട്ട്
ജീവൻ രക്ഷിച്ച പോലീസുകാരെ നേരിൽ കണ്ട് നന്ദി പറയുവാൻ ഒരു വയസ്സുകാരിയും കുടുംബവും പോലീസ് സ്റ്റേഷനിൽ എത്തി. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് സ്നേഹം അറിയിക്കാനാണ് ഇവർ എത്തിയത്.
തൈക്കാട്ടുശ്ശേരി സ്വദേശികളായ ദമ്പതികളുടെ ഒരു വയസായ മകൾക്കാണ് കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായി പോലീസിന്റെ സഹായം ലഭിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ കുഞ്ഞിന് കടുത്ത പനിയും തുടർന്ന് ഫിക്സും ഉണ്ടായി. അവശതയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വാഹനത്തിനായി റോഡിലേക്ക് ഇറങ്ങിയത് സ്റ്റേഷനിലെ പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ ഹരികുമാറിന്റെയും സിവിൽ പോലീസ് ഓഫീസർ സൈബിന്റെയും ശ്രദ്ധയിൽ പെട്ടു.
ഉടൻ തന്നെ പോലീസ് ജീപ്പിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില അപകടകരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനാൽ പോലീസ് ആംബുലൻസ് ഒരുക്കി എറണാകുളത്തെ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുമായി വരുന്ന വിവരം പോലീസ് ആശുപത്രിയിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നു കുഞ്ഞ് തിരികെ വീട്ടിൽ എത്തി.
ബുധനാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആയിരുന്നു. പിറന്നാൾ ദിനത്തിൽ സ്റ്റേഷനിൽ എത്തിയ കുട്ടിയും കുടുംബാംഗങ്ങളും ജീവൻ രക്ഷിക്കാൻ സഹായിച്ച പോലീസുകാരോട് നന്ദി പറഞ്ഞു. എല്ലാവർക്കും മധുര പലഹാരങ്ങൾ നൽകി. ജോലിയുടെ ഭാഗമായി ഒരു കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് എസ്ഐ ഹരികുമാറും പോലീസുകാരും.
