3 ബൈക്കുകളും ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.


കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുനലൂരിൽ ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടം. പുനലൂർ വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കൊല്ലം പുനലൂർ കരവാളൂരിലാണ് ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. 3 ബൈക്കുകളും ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.

പാലക്കാട് നടന്ന ബൈക്ക് അപകടത്തിൽ ഒരു മരണം. എടത്തറയിൽ ഓട്ടോറിക്ഷയും - ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കരനായ ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി ദീപക്കാണ് മരിച്ചത്. കൂടെയാത്ര ചെയ്തിരുന്ന ചിറ്റൂർ കുന്തിപ്പള്ളം സ്വദേശി വിഷ്ണുവിന് പരിക്കേറ്റു. രാത്രി പത്തരയോടെയാണ് അപകടം. 

ചാലക്കുടിയിലും പാലക്കാടും വാഹനാപകടങ്ങൾ, നടന്നുപോകുകയായിരുന്ന സ്ത്രീ അടക്കം മൂന്നുപേർ മരിച്ചു

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News