ആദ്യം ഓപ്പറേറ്റർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി, ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിക്ക് പോകാനിറങ്ങിയ വനിതാ ഡോക്ടറാണ് ലിഫ്റ്റിൽ കുടുങ്ങിയത്. 45 മിനിറ്റോളം കുടുങ്ങിക്കിടന്നു. ഷൊർണൂർ ഫയർ ഫോഴ്സ് എത്തിയാണ് ഇവരെ പുറത്ത് എത്തിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് സംഭവം. ആകെ 17 നിലകളാണ് ഉള്ളത്. രണ്ടാം നിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് പ്രവർത്തനരഹിതമായി. ഷൊറണൂർ ഫയർഫോഴ്സാണ് എത്തിയത്. ആദ്യം ഓപ്പറേറ്റർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി, ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
