Asianet News MalayalamAsianet News Malayalam

ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

എറണാകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പെട്രോളും ഡീസലുമായി പോവുകയായിരുന്ന ടാങ്കറിനാണ് തീപിടിച്ചത്. ടാങ്കറിന്റെ ബാറ്ററിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് സംശയം.

petrol tanker caught fire while running in kottayam
Author
First Published May 25, 2024, 3:25 PM IST

കോട്ടയം: കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ ആറാം മൈലിൽ ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പെട്രോളും ഡീസലുമായി പോവുകയായിരുന്ന ടാങ്കറിനാണ് തീപിടിച്ചത്. ടാങ്കറിന്റെ ബാറ്ററിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് സംശയം. കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി 40 മിനിറ്റിൽ ഏറെ നേരം പരിശ്രമിച്ചാണ് തീപൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. വാഹനത്തിൻ്റെ ഡ്രൈവർ പിരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.

Also Read: 25 അടി താഴ്ചയിൽ കനാലിലേക്ക് കാർ മറിഞ്ഞു; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും അത്ഭുകരമായി രക്ഷപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios