വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണ സംഘത്തിലെ മറ്റ് കണ്ണികളെയും പൊലീസ്  തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ വ്യാപിപ്പിച്ചു.

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. വാടി സ്വദേശി നിഥിന്‍(21) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിദ്യാര്‍ത്ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം അവര്‍ക്ക് കഞ്ചാവും മയക്ക് മരുന്നും നല്‍കി ലഹരിക്ക് അടിമയക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണ സംഘത്തിലെ മറ്റ് കണ്ണികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ വ്യാപിപ്പിച്ചു. കൊല്ലം എ.സി.പി ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം വെസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന്‍റെ മേൽനോട്ടത്തിൽ നഗരത്തിൽ ലഹരി പരിശോധന ശക്തമാക്കിയിരുന്നു.

Read More : 'യുവാക്കളെ ആക്രമിച്ചു, ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മുന്നിൽ ഡാൻസും'; ലഹരി സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും

അതിനിടെ മലപ്പുറം അരീക്കോട് ഒരു കിലോ കഞ്ചാവും കഞ്ചാവ് ചെടികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിയിൽ. വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവും വാടക വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവു ചെടികളുമായാണ് അസം സ്വദേശി നാഗോൺ സ്വദേശി മുഹമ്മദ് ഹനീഫ (32) പിടിയിലായത്. കാവനൂരിലെ വാടക വീട്ടിൽ ബക്കറ്റിലായിരുന്നു ഇയാൾ രണ്ട് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്.