Min read

12 വയസ്സുള്ള ആൺകുട്ടി അവശനായി വീട്ടിലെത്തി; അന്വേഷണത്തിൽ മദ്യം നൽകിയെന്ന് കണ്ടെത്തി; യുവതി അറസ്റ്റിൽ

Police arrest woman for giving alcohol to 12-year-old boy in Peerumedu idukki
arrest

Synopsis

മയങ്ങി വീണ ആൺകുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നൽകിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. 

ഇടുക്കി: പീരുമേട്ടിൽ പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് മദ്യം നൽകിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ ഉച്ചക്ക് ശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് മദ്യം നൽകിയത്. മയങ്ങി വീണ ആൺകുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നൽകിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. വീട്ടുകാർ പീരുമേട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പ്രിയങ്കയെ കോടതിയിൽ ഹാജരാക്കി.

സവർക്കറെയല്ല, ചാൻസലറെയാണ് വേണ്ടതെന്ന് എസ്എഫ്ഐ ബാനർ; സവർക്കർ എന്നാണ് രാജ്യത്തിന് ശത്രുവായതെന്ന് ഗവർണർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

Latest Videos