ഒട്ടേറെ രാസലഹരി വസ്തുക്കൾ കണ്ടെത്താൻ പൊലീസിനെ സഹായിച്ച ഹണ്ടർ 2018 മുതൽ 2021 വരെയുള്ള കാലയളവിലെ മികച്ച സേവനത്തിനു സംസ്ഥാന പൊലീസ് മേധാവിയുടെ കെ 9 മെഡൽ ഉൾപ്പെടെ സ്വന്തമാക്കിയിട്ടുണ്ട്

കൊല്ലം : ഹണ്ടറിന്റെ വേർപാടിൽ വിതുമ്പി പോലീസ് സേന. കൊല്ലം സിറ്റി പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ അഭിമാനമായിരുന്ന ഹണ്ടർ (8) എന്ന നായയുടെ മരണമാണ് വൈകാരികമായത്. കേരള പൊലീസ് കെ 9 ഡോഗ് സ്‌ക്വാഡിലെ അംഗവും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിരുന്ന ലാബ്രഡോർ റിട്രീവർ ഇനത്തിൽപെട്ട നായയായിരുന്നു ഹണ്ടർ. കാൻസർ രോഗത്തിനു ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 3 മാസം മാത്രം പ്രായമുള്ളപ്പോൾ മുതൽ ഹണ്ടർ അസാധാരണമായ മികവ് പുലർത്തിയിരുന്നു. ഒട്ടേറെ രാസലഹരി വസ്തുക്കൾ കണ്ടെത്താൻ പൊലീസിനെ സഹായിച്ച ഹണ്ടർ 2018 മുതൽ 2021 വരെയുള്ള കാലയളവിലെ മികച്ച സേവനത്തിനു സംസ്ഥാന പൊലീസ് മേധാവിയുടെ കെ 9 മെഡൽ ഉൾപ്പെടെ സ്വന്തമാക്കിയിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥരുടെയും ഡോഗ് ഹാൻഡ്‌ലർമാരുടെയും സാന്നിധ്യത്തിൽ പൂർണ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാരം.കെഎപി മൂന്നാം ബറ്റാലിയൻ അസി.കമൻഡാന്റ് വിനോദ്, കൊല്ലം സിറ്റി പൊലീസ് മേധാവിക്കു വേണ്ടി ജില്ലാ ക്രൈം ബ്രാഞ്ച് എസിപി രാജേഷ് കുമാർ, കൊല്ലം സിറ്റി എആർ ക്യാംപ് ഇൻസ്‌പെക്ടർ ജയചന്ദ്രൻ പിള്ള, കെ9 സ്‌ക്വാഡിന്റചുമതല വഹിക്കുന്ന ഡോ.ബിനോദ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം