പയ്യന്നൂരിലെ വെള്ളൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ ചെടിച്ചട്ടികൾ നശിപ്പിച്ചത് ബന്ധുവെന്ന് കണ്ടെത്തൽ. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമത്തിന് പിന്നിൽ ബന്ധുവാണെന്ന് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ്.
കണ്ണൂർ: പയ്യന്നൂർ വെള്ളൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം വി കെ കൃഷ്ണൻ്റെ വീട്ടിലെ ചെടിച്ചട്ടികൾ നശിപ്പിച്ചത് ബന്ധുവാണെന്ന് പൊലീസിൻ്റെ കണ്ടെത്തൽ. വി കെ കൃഷ്ണൻ്റെ സഹോദരിയുടെ മകൻ വി കെ ജൂബിഷ് ആണ് ചെടിച്ചട്ടികൾ നശിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് അക്രമമെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി. ഇക്കഴിഞ്ഞ മാർച്ച് 31നായിരുന്നു ചെടിച്ചട്ടികൾ നശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലികളാണെന്നായിരുന്നു സിപിഎം വാദം.


