അടിപിടിയില്‍ ഉള്‍പ്പെട്ടവര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണെന്ന ചില വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് 7 പേരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് വിശദീകരണം.  

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ പൊലീസ് പിടിച്ചുകൊണ്ടുപോയി. നെയ്യാറ്റിന്‍കര ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. അധ്യാപകര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ കസ്റ്റഡിയില്‍ എടുത്ത 7 പേരെയും വിട്ടയച്ചു. നിരപരാധികള്‍ ആണെന്ന് പറഞ്ഞാണ് വിട്ടയച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. താനറിയാതെയാണ് പൊലീസ് കാമ്പസില്‍ കയറിയതെന്നും റൂറല്‍ എസ്പിക്ക് പരാതി കൊടുക്കുമെന്നുമാണ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത്. കോളേജിന് പുറത്തുള്ള ഒരു ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു എന്നും അവരാണെന്ന് കരുതിയാണ് ഇവരെ പിടികൂടിയതെന്നുമാണ് പാറശ്ശാല പൊലീസ് പറയുന്നത്.