കൊച്ചി കപ്പലണ്ടിമുക്കിലാണ് വാഹന പരിശോധനയ്ക്കിടെ യുവാവ് പൊലീസുകാരനെ മർദിച്ചത്. ചുള്ളിക്കൽ സ്വദേശി ഷമീറാണ് ആക്രമണം നടത്തിയത്.

കൊച്ചി: വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദനമേറ്റു. കൊച്ചി കപ്പലണ്ടിമുക്കിലാണ് വാഹന പരിശോധനയ്ക്കിടെ യുവാവ് പൊലീസുകാരനെ മർദിച്ചത്. ചുള്ളിക്കൽ സ്വദേശി ഷമീറാണ് ആക്രമണം നടത്തിയത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ അബു മാലിക്കിനാണ് ഇയാള്‍ മർദിച്ചത്. ഹെൽമറ്റില്ലാതെ മദ്യ ലഹരിയിലാണ് യുവാവ് വാഹനം ഓടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്