രുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)