പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശിയായ മത്സ്യത്തൊഴിലാളി ശിബ ബെഹ്റയാണ് ഒടുവിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. ഒഡീഷ ബിഷന്തപൂർ സ്വദേശി ശിബ ബെഹ്റ (34)ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഒരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
ഒക്ടോബർ 9 ന് ആണ് സംഭവം. തളിപ്പറമ്പിലെ ബസ് സ്റ്റാൻഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. 40 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന 101 കടമുറികൾ കത്തിനശിച്ചു.


