കളമശ്ശേരി മുനിസിപ്പൽ ഓഫീസിന് പിന്നിലുള്ള നജാത്ത് നഗറിൽ ഇന്ന് രാവിലെ പൂച്ചയെ വിഴുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ടെത്തി. ഒരു പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്.
കൊച്ചി: കളമശ്ശേരി മുനിസിപ്പൽ ഓഫീസിന് പിന്നിലുള്ള നജാത്ത് നഗറിൽ ഇന്ന് രാവിലെ പൂച്ചയെ വിഴുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ടെത്തി. ഒരു പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. വയറുവീർത്ത നിലയിൽ ചലിക്കാൻ കഴിയാത്ത രീതിയിലായിരുന്നു പാമ്പ് കിടന്നിരുന്നത്. തുടർന്ന് ഉടൻ തന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ സുരക്ഷിതമായി പിടികൂടി കൊണ്ടുപോയി. തൊട്ടുപിന്നാലെ പ്രദേശത്ത് നടത്തിയ തെരച്ചലിൽ മറ്റൊരു മലന്പാന്പിനെക്കൂടി നാട്ടുകാർ കണ്ടെത്തി. അടുത്തിടെപെയ്ത കനത്ത മഴയിൽ ഒഴുകിയെത്തിയതാകാമെന്നാണ് കരുതുന്നത്.


