മുക്കം നഗരസഭയുടെ ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ നിന്നുമാണ് പെരുപാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പാമ്പിനെ പിടികൂടിയത്.

കോഴിക്കോട്: ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മുക്കം നഗരസഭയുടെ ഹരിത കർമ്മ സേനയുടെ ഗോഡൗണിൽ നിന്നുമാണ് പെരുപാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പാമ്പിനെ പിടികൂടിയത്. ഹരിത കർമ്മ സേന തൊഴിലാളികളാണ് പാമ്പിനെ കണ്ടത് തുടർന്ന് സ്നൈക്ക് റെസ്ക്യു വളണ്ടിയർ ബാബു എള്ളഗേളിനെ വിവരം അറിയിക്കുകയും ബാബു എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. കെട്ടിടത്തിന്റെ തറക്കുള്ളിൽ പോയ പാമ്പിനെ അരമണിക്കൂറോളം എടുത്താണ് പിടികൂടിയത്. മുക്കം കുറ്റിപ്പാല അങ്ങാടിക്ക് സമീപം ഉള്ള കെട്ടിടത്തിൽ നിന്നാണ് പേരും പാമ്പിനെ പിടികൂടിയത്.

YouTube video player