വ്യാഴാഴ്ച രാവിലെ എട്ടോടെ ട്രെയിൻ തട്ടിയ നിലയിൽ കണ്ട മധ്യവയസ്കനെ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി man found dead in railway track

കോഴിക്കോട്: വടകര ചോറോട് ഭാഗത്ത് കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടിമരിച്ച മധ്യവയസ്‌കന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തൊട്ടില്‍പ്പാലം സ്വദേശി മൊയിലോത്തറ താനിയുള്ളതില്‍ കെസി സുരേഷ് (കുഞ്ഞി) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് അപകടം സംഭവിച്ചിരുന്നത്. വടകര റെയില്‍വേ സ്റ്റേഷന് സമീപം പുഞ്ചിരിമില്‍ എന്ന സ്ഥലത്ത് വച്ചാണ് സുരേഷിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പിന്നീട് വൈകീട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം